Saturday, November 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പൊതുമരാമത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാകണം: മന്ത്രി ജി. സുധാകരന്‍

by Punnyabhumi Desk
Jun 17, 2019, 04:46 pm IST
in കേരളം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍കീഴില്‍ നടക്കുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും കുറ്റമറ്റതായിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള ഓവര്‍സിയര്‍മാരുടെ സംസ്ഥാന സമ്മേളനം ഓവര്‍സിയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് വകുപ്പിലെ ഓവര്‍സിയര്‍മാരുടെ സമ്മേളനം സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.

പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണത്തില്‍ സംഭവിച്ച അപാകത എല്ലാവര്‍ക്കും അപമാനമാണ്. ഇത്തരം സംഭവങ്ങള്‍ ഇനി സംസ്ഥാനത്ത്് ആവര്‍ത്തിക്കരുത്. പാലത്തില്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ത്തന്നെ സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. നാം കൂടി ഉള്‍പ്പെട്ട ഒരു പ്രവര്‍ത്തനത്തെ ജനങ്ങള്‍ ആക്ഷേപിക്കാന്‍ അവസരമുണ്ടാവരുതെന്ന ആത്മാഭിമാനം പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ക്കെല്ലാം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും തൊഴിലാളികള്‍ വിദഗ്ധ തൊഴിലാളികളാണെന്ന് ഉറപ്പുവരുത്തുന്നതിലുമടക്കമുള്ള കാര്യങ്ങളില്‍ എഞ്ചിനിയര്‍മാര്‍ക്കൊപ്പം തന്നെ ഓവര്‍സീയര്‍മാര്‍ക്കും ജാഗ്രതയുണ്ടാകണം. ഓരോ കാലത്തും പൂര്‍ത്തിയാകേണ്ട നിര്‍മാണം അതതു കാലത്തുതന്നെ പൂര്‍ത്തിയാക്കണം. ഏതെങ്കിലും തരത്തിലുള്ള ചട്ടവിരുദ്ധമായ പ്രവൃത്തികളോ കരാര്‍ ലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കണം. വകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ അന്യര്‍ കൈവശം വയ്ക്കാന്‍ ഒരുതരത്തിലും അനുവദിക്കരുത്.

3185 ഓവര്‍സിയര്‍മാരും ആയിരത്തി നാനൂറോളം എഞ്ചിനിയര്‍മാരും ഇപ്പോള്‍ വകുപ്പിലുണ്ട്. വകുപ്പ് വളരെയധികം ജനകീയമായിരിക്കുന്ന കാലമാണിത്. മുമ്പ് ജനങ്ങളും പിഡബ്ല്യുഡിയും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം അതിനു മാറ്റമുണ്ടായി. ഭാവികേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള വളരെ വ്യാപ്തിയേറിയ അടിസ്ഥാന വികസനമാണ് വകുപ്പ് നിര്‍വഹിക്കുന്നത്. നമ്മുടെ റോഡുകള്‍ പലതും അന്തര്‍ദേശീയ നിലവാരമുള്ളതാണെന്ന് വിദേശരാജ്യങ്ങളില്‍നിന്ന് അവധിക്ക് നാട്ടിലെത്തുന്ന മലയാളികള്‍ അഭിപ്രായപ്പെടുന്നുണ്ട്. റോഡുകളുടെ നിര്‍മാണത്തിലും പരിപാലനത്തിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് മെയ്ന്റനന്‍സിന് ഒരു ഡിവിഷനുണ്ടാക്കുകയാണ്. റോഡ് നിര്‍മിക്കുമ്പോള്‍ത്തന്നെ അതിന്റെ നിര്‍മാണം കുറ്റമറ്റതാണെന്ന് മെയ്ന്റനന്‍സ് വിഭാഗം സര്‍ട്ടിഫൈ ചെയ്യണം. മൂന്നുവര്‍ഷം കൊണ്ട് നാനൂറിലേറെ പാലങ്ങളാണ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം രൂപകല്‍പനചെയ്ത് നല്‍കിയത്. വകുപ്പില്‍ ഒഴിവുണ്ടായിരുന്ന 3557 തസ്തികകകളില്‍ പുതിയ നിയമനം നടത്തി. ചീഫ് എഞ്ചിനിയര്‍മാര്‍ മുതല്‍ ഓവര്‍സിയര്‍മാര്‍ വരെയുള്ള തലങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് വകുപ്പിനെ ശാക്തീകരിച്ചു. അഴിമതിയും കെടുകാര്യസ്ഥതയും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ ഓവര്‍സിയര്‍മാര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാത ഭരണവിഭാഗം ചീഫ് എഞ്ചിനിയര്‍ എം. അശോക് കുമാര്‍, കെട്ടിടവിഭാഗം ചീഫ് എഞ്ചിനിയര്‍ ഇ.കെ. ഹൈദ്രു, നിരത്ത് വിഭാഗം ചീഫ് എഞ്ചിനിയര്‍ ഡാര്‍ലിന്‍ കാര്‍മലിറ്റ ഡിക്രൂസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies