തിരുവനന്തപുരം: ജനകീയ സമരങ്ങള്‍ ചോരയില്‍ മുക്കി ഒതുക്കാമെന്ന് ആരും കരുതേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടിയ സ്‌ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കുവേണ്ടി പൊതുവിദ്യാഭ്യാസ മേഖലയെ തീറെഴുതാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.
Discussion about this post