തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ കൈവശഭൂമിക്ക് ഒരു വര്‍ഷത്തിനകം പട്ടയം നല്‍കുമെന്നു റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. പട്ടയവിതരണം വേഗത്തിലാക്കുമെന്നും റീസര്‍വേ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഇവിടെ കൃഷി ചെയ്യുന്നവര്‍ക്കാണു പട്ടയം അനുവദിക്കുക. മറ്റു സ്‌ഥലങ്ങളിലും കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അദ്ദേഹം അറിയിച്ചു.
Discussion about this post