ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ അമര്‍നാഥ് തീര്‍ഥാടന യാത്രയ്ക്ക് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ജമ്മു കാഷ്മീര്‍ സര്‍ക്കാരിനും സുരക്ഷാ സേനകള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ജൂലൈ ഒന്നിന് അമര്‍നാഥ് യാത്ര ആരംഭിക്കാനിരിക്കെയാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ബാല്‍താല്‍, പഹല്‍ഗാം മേഖലയിലെ പാതകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ ബേസ് ക്യാമ്പുകളിലും സുരക്ഷാപരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. 60 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനത്തില്‍ പ്രതികൂലകാലവസ്ഥയും സുരക്ഷാനടപടികള്‍ ആയാസകരമാകും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്തനിവാരണസേനയും സജ്ജമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടനപാതയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികളും പൂര്‍ത്തിയായി.
Discussion about this post