തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് എംഎല്‍എ എം.വിന്‍സെന്റ്. ഇക്കാര്യം ആവശ്യപ്പെട്ട് വിന്‍സെന്റ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ബില്‍ ഭരണഘടനാ വിരുദ്ധമാണോയെന്ന് പരിശോധിക്കേണ്ടത് സഭയല്ല മറിച്ച് കോടതിയാണെന്ന് വിന്‍സെന്റ് കത്തില്‍ ചൂണ്ടിക്കാട്ടി. സമാനമായ ബില്ല് അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ അനുമതി ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് വിന്‍സെന്റ് ബില്ലിന് അവതരണാനുമതി തേടിയിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് യുഡിഎഫ് എംപി എന്‍.കെ.പ്രമേചന്ദ്രന്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു.
Discussion about this post