ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു കോടികള്‍ വെട്ടിച്ചു മുങ്ങിയ നീരവ് മോദി, സഹോദരി പുര്‍വി മോദി എന്നിവരുടെ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സ്വിസ് അധികൃതരാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. നാല് അക്കൗണ്ടുകളിലായി 283.16 കോടി രൂപയാണുുള്ളത്.
നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലയിലാണുള്ളത്.













