തിരുവനന്തപുരം: സംസ്ഥാനത്ത് ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജയിലുകളില്‍ നടന്ന റെയ്ഡില്‍ തടവുകാരില്‍ നിന്നു മൊബൈല്‍ ഫോണും ലഹരി വസ്തുക്കളും കണ്ടെത്തിയത് കെ.സി.ജോസഫ് സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ചതിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ജയിലുകളുടെ സുരക്ഷയ്ക്കായി കവാടങ്ങളില്‍ റിസര്‍വ് ബറ്റാലിയനിലെ കമാന്‍ഡോ വിഭാഗമായ സ്‌കോര്‍പിയോണ്‍ സംഘം ഉടനെ ജോലിയില്‍ പ്രവേശിക്കും. കൂടാതെ ജയിലുകള്‍ ലഹരിമുക്തമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച തടവുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനോടൊപ്പം തടവുകാര്‍ക്കു സഹായം ചെയ്തുകൊടുത്ത ജയില്‍ ജീവനക്കാര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post