Thursday, May 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗുരുവായുര്‍ ദേവസ്വം ഭൂമി പോലീസ് സ്‌റ്റേഷന് പാട്ടത്തിന് നല്‍കുന്നതിന് സ്റ്റേ

by Punnyabhumi Desk
Jun 30, 2011, 02:39 pm IST
in കേരളം

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഭൂമി പോലീസ് സ്‌റ്റേഷനും ഫയര്‍ സ്റ്റേഷനും 99 കൊല്ലത്തെ പാട്ടത്തിന് നല്‍കാനുള്ള ദേവസ്വത്തിന്റെ തീരുമാനം നടപ്പാക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. ഭക്തജനങ്ങളുടെ ആവശ്യത്തിനായി ദേവസ്വം ഏറ്റെടുത്ത ഭൂമി ഇത്തരത്തില്‍ പോലീസ് സ്‌റ്റേഷനും മറ്റും വിട്ടുകൊടുക്കാന്‍ ദേവസ്വത്തിന് അധികാരമുണ്ടോ എന്ന നിയമപ്രശ്‌നത്തെപ്പറ്റി സംസ്ഥാന സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വവും സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്. സതീഷ്ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്റെ വാടകയിനത്തില്‍ ദേവസ്വത്തിന് കിട്ടാനുള്ള 6.85 ലക്ഷം രുപ കുടിശ്ശിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊന്നുംവില കൊടുത്ത്, ഭക്തജനങ്ങള്‍ക്ക് അധികസൗകര്യം ഏര്‍പ്പെടുത്താനായി ദേവസ്വം ഏറ്റെടുത്ത സ്ഥലം ഇത്തരത്തില്‍ ദീര്‍ഘകാല പാട്ടത്തിന് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഗുരുവായൂരിലെ ഹിന്ദു ഐക്യവേദി സെക്രട്ടറി പ്രസാദ് കാക്കശ്ശേരി അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചാണ് ഇത്. പോലീസ് സറ്റേഷന് 20 സെന്റും ഫയര്‍ സ്റ്റേഷന് 30 സെന്റും ഭൂമി നല്‍കാനാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ഫിബ്രവരിയില്‍ ദേവസ്വം കമ്മീഷണര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇവ രണ്ടും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് അപേക്ഷ. പോലീസ് സ്‌റ്റേഷനും ഫയര്‍ സ്റ്റേഷനും പോലുള്ള ആവശ്യങ്ങള്‍ക്ക് കെട്ടിടമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണെന്നാണ് കത്തില്‍ പറയുന്നത്.

ShareTweetSend

Related News

കേരളം

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

Discussion about this post

പുതിയ വാർത്തകൾ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies