തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുടമകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ബസുടമകള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ശേഷം ചിക്കന്‍ പോക്‌സ് പിടിപെട്ട് മന്ത്രി കിടപ്പിലാകുകയും ചെയ്തു. തുടര്‍ന്ന് ചര്‍്ച്ചയ്ക്കുള്ള സാധ്യതകള്‍ അടഞ്ഞതോടെ ബസുടമകള്‍ വെട്ടിലാവുകയും ചെയ്തു. ഇതിനിടെയാണ് ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചത്.
Discussion about this post