ന്യൂഡല്‍ഹി: മണ്‍സൂണ്‍കാല സമ്മേളനത്തിനിടയില്‍ വനിതാസംവരണബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ബില്ലിനെ എതിര്‍ക്കുന്ന കക്ഷികളുമായി ഒരുവട്ടംകൂടി ചര്‍ച്ച നടത്തിയശേഷമായിരിക്കും ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുകയെന്നു പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇന്നലെ വ്യക്തമാക്കി.വനിതകള്‍ക്കു ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന ഈ ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു.
Discussion about this post