കൊച്ചി: കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ ഇളവുകള്‍ പ്രതീക്ഷിച്ചവര്‍ നിരാശരായി. അഞ്ചുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്ന ഇടക്കാലബജറ്റ് നിര്‍ദേശത്തിന് പ്രാബല്യമുണ്ടാകും. എന്നാല്‍ അഞ്ചുലക്ഷം രൂപയ്ക്കുമേല്‍ നികുതിവിധേയ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടിവരും.
രണ്ടരലക്ഷം രൂപവരെ വാര്‍ഷികവരുമാനത്തിന് നികുതിയില്ല. രണ്ടരലക്ഷംമുതല്‍ അഞ്ചുലക്ഷംവരെ അഞ്ചുശതമാനം, അഞ്ചുലക്ഷംമുതല്‍ 10 ലക്ഷംവരെ 20 ശതമാനം, 10 ലക്ഷത്തിനുമുകളില്‍ 30 ശതമാനം എന്നിങ്ങനെ തുടരും. രണ്ടുകോടിമുതല്‍ അഞ്ചുകോടി രൂപവരെ വരുമാനമുള്ളവരുടെ സര്‍ച്ചാര്‍ജ് 25 ശതമാനമായി ഉയര്‍ത്തി. ഇത്തരക്കാരുടെ നികുതിബാധ്യത ഏതാണ്ട് 39 ശതമാനമാകും. 30 ശതമാനം നികുതിയും അതിനുമേലുള്ള സര്‍ച്ചാര്‍ജ്, സെസ് എന്നിവയും ചേര്‍ന്നാണ് ഇത്. അഞ്ചുകോടിക്കുമേല്‍ വരുമാനമുള്ളവരുടെ സര്‍ച്ചാര്‍ജ് 37 ശതമാനമാക്കി. ഇതോടെ ഇവരുടെ നികുതിബാധ്യത 42.7 ശതമാനമാകും.
Discussion about this post