ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നവ ലിബറല് നയങ്ങള്‍ക്കെതിരേ പോരാടുകയാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മൂന്നാം മുന്നണിയുണ്‌ടാക്കാനുള്ള ശ്രമങ്ങളില്‍ വീഴ്‌ചയുണ്‌ടായെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിതര മതേതര പാര്‍ട്ടികളുമായി ധാരണയുണ്‌ടാക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്‌ട്. ഓഗസ്റ്റ് ഏഴു മുതല്‍ പത്ത് വരെ വിജയവാഡയില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയ കരട് രേഖ ചര്‍ച്ച ചെയ്യാനാണ് മൂന്നു ദിവസമായി കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത്.സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കുന്നതിനൊപ്പം ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കും തീവ്രവാദത്തിനുമെതിരേ പാര്‍ട്ടി ജാഗ്രത പാലിക്കും. കാഷ്‌മീരിലെ സംഘര്‍ഷാവസ്ഥ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്നും കാരാട്ട് പറഞ്ഞു.
Discussion about this post