ദില്ലി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ അരുണ്‍മിശ്രയും നവീന്‍ സിന്‍ഹയും തള്ളി.
ഹര്‍ജികള്‍ സൂക്ഷ്മമായി പരിശോധിച്ചുവെന്നും ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് പുനഃപരിശോധന ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസുമാരായ അരുണ്‍മിശ്രയും നവീന്‍ സിന്‍ഹയും വ്യക്തമാക്കി്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റുകളാണ് തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ചത്.
മെയ് 8നായിരുന്നു 30 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
Discussion about this post