തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയില്‍ നിന്ന് മഹാവിഷ്ണുവിന്റെ സ്വര്‍ണ പ്രതിമ കണ്ടെത്തി. അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച പ്രതിമയാണിത്. ഇതിന് പുറമെ അപൂര്‍വമായ മരതകങ്ങള്‍, അടുക്കു മാലകള്‍, കാശി മാലകള്‍, സ്വര്‍ണ ആള്‍രൂപങ്ങള്‍, വിവിധ രാശിക്കല്ലുപതിച്ച മോതിരങ്ങള്‍ തുടങ്ങിയവയും കണ്ടെത്തി. കണ്ടെടുത്ത ആള്‍ രൂപങ്ങള്‍ ഏകദേശം രണ്ട് കിലോയോളം വരും. ഇത് ഭക്തജനങ്ങള്‍ കാലാകാലങ്ങളായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചവയാണ്. ഇന്ന് ഡി.ജി.പി വിളിച്ചു ചേര്‍ന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തി.
Discussion about this post