ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ ആലപ്പുഴ ജില്ലയിലെ സ്വാഗതസംഘ രൂപീകരണം ഡിസംബര്‍ 17ന് മാവേലിക്കര കരയംവട്ടം ദേവി-ഹനുമദ് ക്ഷേത്രത്തില്‍ നടന്നു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി . ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത് സ്വാമി സമീക്ഷയുടെ വിശദീകരണം നല്‍കി.
സ്വാഗതസംഘ ഭാരവാഹികള്‍
ചെയര്‍മാന്‍: ഹരിദാസ്
വൈസ് ചെയര്‍മാന്‍മാര്‍: സജീവന്‍ ശാന്തി, പ്രഗത്ഭന്‍, വത്സല നന്ദകുമാര്‍
ജനറല്‍ കണ്‍വീനര്‍: പ്രസന്നകുമാര്‍ പള്ളിപ്പാട്
ജോയിന്റ് കണ്‍വീനര്‍മാര്‍: അനില കായംകുളം, രാധേഷ് മുട്ടം, രാധാകൃഷ്ണന്‍ അമ്പലപ്പുഴ, സുജാത, ശശിലേഖ മാവേലിക്കര, ശങ്കരക്കുറുപ്പ് മാവേലിക്കര
ട്രഷറര്‍: പ്രവീണ്‍ മാവേലിക്കര
എല്ലാ താലൂക്കുകളിലും ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ യോഗം ചേര്‍ന്നു കൊണ്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു.
2026 ജനുവരി 22ന് ആലപ്പുഴ ജില്ലയില്‍ നടക്കുന്ന ഹിന്ദു കുടുംബസമീക്ഷ വൈകുന്നേരം 3 മണി മുതല്‍ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ ഏകദേശ രൂപരേഖയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ്.













