ന്യൂഡല്‍ഹി: കര്‍ണാടക സഖ്യസര്‍ക്കാരില്‍ നിന്ന് 15 എംഎല്‍എമാര്‍ രാജിവച്ച സംഭവത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. അതേസമയം തന്നെ സ്പീക്കര്‍ അനുയോജ്യമായ സമയത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സഭാനടപടികളില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് വിമത എംഎല്‍എമാരാണ് തീരുമാനിക്കേണ്ടതന്നും വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജിക്കത്ത് സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസിലെയും ജെഡിഎസിലെയും 15 വിമത എം എല്‍ എമാര്‍ കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമതര്‍ക്കു വേണ്ടി ഹാജരായത്.
Discussion about this post