തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്ത് 26 ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളില്‍ 379 കുടുംബങ്ങളിലെ 1519 പേരാണുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍. ഒന്‍പതെണ്ണമാണ് ഇവിടെയുള്ളത്.
തിരുവനന്തപുരത്താണ് ഏറ്റവുമധികം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. നാലു ക്യാമ്പുകളില്‍ 170 കുടുംബങ്ങളിലെ 680 പേര്‍ കഴിയുന്നു. പത്തനംതിട്ടയില്‍ രണ്ടു ക്യാമ്പുകളിലായി 201 പേരും ആലപ്പുഴയില്‍ മൂന്ന് ക്യാമ്പുകളിലായി 288 പേരും കോട്ടയത്ത് 208 പേരും കഴിയുന്നു.













