Wednesday, August 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിയമസഭാ സമിതി കല്ലട ഡാം സന്ദര്‍ശിക്കും

by Punnyabhumi Desk
Jul 23, 2019, 04:52 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതികളില്‍ ഒന്നായ കല്ലട ജലസേചന പദ്ധതിയുടെ ജലവിനിയോഗക്ഷമത വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജലപരിപാലനം ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിനും നിയമസഭാ വിഷയനിര്‍ണയ സമിതി കല്ലട ഡാം സന്ദര്‍ശിക്കും. ഈ മാസം 25ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച്വരെ സമിതിയംഗങ്ങള്‍ കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അധ്യക്ഷനായ മൂന്നാം നമ്പര്‍ സമിതിയില്‍ എം.എല്‍.എമാരായ വി.ടി. ബല്‍റാം, ജി.എസ്. ജയലാല്‍, കെ.ജെ. മാക്‌സി, മോന്‍സ് ജോസഫ്, എന്‍.എ. നെല്ലിക്കുന്ന്, പി.ടി.എ. റഹിം, ഐ.ബി. സതീഷ്, പി.ടി. തോമസ് എന്നിവര്‍ അംഗങ്ങളാണ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കൃഷി, മത്സ്യകൃഷി, കുടിവെള്ള വിതരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് കല്ലട ജലസേചന പദ്ധതിക്ക് തുടക്കംകുറിച്ചത്. 714 കോടി രൂപയായിരുന്നു ചെലവ്. 549 ചതുരശ്ര കിലോമീറ്റര്‍ ആണ് ഡാമിന്റെ വൃഷ്ടിപ്രദേശം. പ്രതിവര്‍ഷം 305 സെന്റീമീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഈ ജലം ഫലപ്രദമായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷയ നിര്‍ണയ സമിതി സ്ഥലം സന്ദര്‍ശിക്കുന്നത്. പദ്ധതിയുടെ ഭാഗമായ തെ•മലയില്‍ കെ.എസ്.ഇ.ബി. 15 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഇക്കോ-ടൂറിസം കേന്ദ്രമായ ഇവിടം പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രവുമാണ്.

നിലവില്‍ 15,000 ഹെക്ടര്‍ ആയക്കട്ട് പ്രദേശത്ത് നെല്‍കൃഷിയുണ്ട്. ഇതിന് ആവശ്യമായതിലും കൂടുതല്‍ ജലം കല്ലട ഡാമില്‍ ലഭ്യമാണ്. ഈ ജലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് മനസിലാക്കുന്നതിനും നിലവിലെ സ്ഥിതി അറിയുന്നതിനുമായി ടി.കെ.എം. എന്‍ജിനിയറിങ് കോളജിന്റെ ആഭിമുഖ്യത്തില്‍ പഠനം നടത്തിയിരുന്നു. ഡാമിലെ ജലം കൃഷിയിടങ്ങളില്‍ എത്തിക്കാനായി കുഴിച്ചിട്ട പൈപ്പുകള്‍ പലതും നശിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കല്ലട ഡാമില്‍നിന്നും കൂടുതല്‍ കൃഷിഭൂമികളിലേക്ക് സൂക്ഷ്മജലസേചന പദ്ധതികളിലൂടെയടക്കം ജലം എത്തിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നിയമസഭാ സമിതി വിഷയം പഠിക്കുന്നത്. പുതിയ ചെറുകിട-സൂക്ഷ്മ ജലസേചന, ജലവിതരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് കുടുതല്‍ പ്രദേശങ്ങളില്‍ കൃഷിക്കും കുടിക്കുന്നതിനും ജലം ലഭ്യമാക്കാന്‍ കഴിയുമോയെന്ന കാര്യവും ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായ വിഷയനിര്‍ണയ സമിതി പരിശോധിക്കും.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies