തിരുവനന്തപുരം: സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം തലസ്ഥാനത്തെ വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. സെക്രട്ടറിയറ്റിലെ കന്‍ഡോണ്‍മെന്റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടക്കുമ്പോള്‍ സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവന്‍ റോഡുകളും പൊലീസ് അടച്ചതിനാല്‍ വാഹനഗതാഗതം താറുമാറായി.
തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് ജീവനക്കാരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷം മാത്രമാണ് കടത്തിവിട്ടത്.
സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍ തടഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയത്. അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയുകയാണ് ജനങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിലാണ് വാഹനയാത്രക്കാര്‍.
Discussion about this post