ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മൂന്ന് എ.എല്‍.എമാരെ അയോഗ്യരാക്കി. വിമതചേരിയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, ആര്‍. ശങ്കര്‍(കെ.പി.ജെ.പി.) എന്നിവരെയാണ് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കിയത്. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെയാണ് അയോഗ്യത. 2023 വരെ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
17 പേരെ അയോഗ്യരാക്കണമെന്ന പരാതിയിലാണ് നടപടി. ബാക്കിയുള്ള 14 എം.എല്‍.എ.മാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
Discussion about this post