തൃശൂര്‍: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധിയുടെ ഉടമസ്‌ഥാവകാശം രാജ്യത്തിനാണെന്ന് സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച ഭക്‌തന്‍മാരുടെ അഭിപ്രായ പ്രകടനത്തിന് സ്‌ഥാനമില്ല. ലഭിച്ച നിധിയില്‍ നിന്ന് ക്ഷേത്രസംരക്ഷണത്തിനായി ഒരു പങ്ക് മാറ്റിവയ്‌ക്കണം. പാവപ്പെട്ടവരുടെ ആരോഗ്യപരിരക്ഷയ്‌ക്കും ക്ഷേമത്തിനുംവേണ്ടി ദൈവത്തിന്റെ പണം ഉപയോഗിക്കണം. അതേസമയം ഭക്തന്‍മാരുടെ അഭിപ്രായത്തിന് സ്ഥാനമില്ലെന്ന പരാമര്‍ശം ഭക്തജനങ്ങളില്‍ കടുത്തരോഷത്തിനിടയാക്കിയിട്ടുണ്ട്.
എന്നാല്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്തു കൈകാര്യം ചെയ്യാനായി ദേശീയ തലത്തില്‍ ട്രസ്‌ററ് രൂപീകരിക്കണമെന്ന് ജസ്‌റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ കൊച്ചിയില്‍ പറഞ്ഞു. എല്ലാ മതസ്‌ഥാപനങ്ങളിലെയും സ്വത്തു കൈകാര്യം ചെയ്യുകയായിരിക്കണം ഈ ട്രസ്‌റ്റിന്റെ ധര്‍മമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post