തലശ്ശേരി: തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ഇല്ലത്തുതാഴെ സൗപര്‍ണികയില്‍ കെ.വി. സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു സി.പി.എം. പ്രവര്‍ത്തകരെ ജീവപര്യന്തം കഠിനതടവും 1,10,000 രൂപവീതം പിഴയും കോടതി ശിക്ഷിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരല്ലെന്നു കണ്ടെത്തിയ രണ്ടു പ്രതികളെ കോടതി വെറുതെവിട്ടു.
ഒന്നാംപ്രതി ഇല്ലത്തുതാഴെ പി.പി.അനന്തന്‍ റോഡില്‍ മാറോളി ഹൗസില്‍ എം.അഖിലേഷ്(35), ബിജേഷ്(35), എം.കലേഷ്(39), പി.കെ.ഷൈജേഷ് എന്ന ഷൈജു(31), കെ.സി.വിനീഷ്(30) എന്നിവരെയാണ് ശിക്ഷിച്ചത്. കെ.വിജേഷ്(39), ഷബിന്‍(33) എന്നിവരെ വെറുതെവിട്ടു. 2008 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Discussion about this post