മുംബൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജെ.ഡെയെ വധിച്ച സംഭവത്തില്‍ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹായിയെ മുംബൈ പോലീസ് അറസ്റ്റു ചെയ്‌തു. വിനോദ് അസ്രാണി എന്ന വിനോദ് ചെമ്പൂര്‍ ആണ് അറസ്റ്റിലായത്. കൊലപാതകം നടത്തിയവര്‍ക്ക് പണം നല്‍കിയതും ജെ ഡെയെ കാട്ടിക്കൊടുത്തതും വിനോദ് ആണെന്ന് പോലീസ് സംശയിക്കുന്നു.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ജെ ഡെയെ വെടിവച്ച സംഘവുമായി സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് വിനോദ് കൂടിക്കാഴ്‌ച നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാരജാക്കിയ വിനോദിനെ ജൂലായ് ഏഴുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജെ ഡെയെ വെടിവച്ച സതീഷ് കാലിയ എന്ന രോഹിത് തങ്കപ്പന്‍ ജോസഫ് അടക്കം ഏഴുപേരെ മുംബൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍നിന്നാണ് വിനോദ് ചെമ്പൂരിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതെന്ന് കരുതുന്നു. ഛോട്ടാരാജന്‍ സംഘാംഗങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് മുംബൈ പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കൊലപാതകത്തിലേക്ക് ഛോട്ടാരാജനെ കൊണ്ടെത്തിച്ച കാര്യമെന്താണെന്ന് പോലീസ് വിശദീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.
ജൂണ്‍ 11 ശനിയാഴ്‌ചയാണ് ജെ ഡെ വെടിയേറ്റ് മരിച്ചത്. ഉച്ചയ്‌ക്ക് 3.30ന് പവായിലെ സ്വന്തം വസതിക്ക് സമീപം വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.
Discussion about this post