Wednesday, August 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

യെദിയൂരപ്പ വിശ്വാസവോട്ട് നേടി

by Punnyabhumi Desk
Jul 29, 2019, 12:54 pm IST
in ദേശീയം

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. മൂന്നു മാസത്തേക്കുള്ള ധനബില്ലും യെദിയൂരപ്പ ഇതിനൊപ്പം തന്നെ പാസാക്കി. പ്രതിപക്ഷ നേതാക്കളായ സിദ്ധരാമയ്യയും എച്ച്.കെ. പാട്ടീലും വോട്ട് ഓണ്‍ അക്കൗണ്ടിനെ എതിര്‍ത്തു. ആറു മാസത്തേക്ക് ഇനി യെദിയൂരപ്പ സര്‍ക്കാരിനു ഭീഷണിയില്ല. ഈ കാലാവധിക്കുശേഷം മാത്രമേ ഇനി ഒരു അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു കഴിയൂ. കേവലഭൂരിപക്ഷത്തിനു വേണ്ട പിന്തുണ ബിജെപി നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. 17 പേരെ അയോഗ്യരാക്കിയതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 207 ആയി. കേവല ഭൂരിപക്ഷത്തിന് ഇനി 104 പേരുടെ പിന്തുണ മതി. ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുള്ള യെദിയൂരപ്പ സര്‍ക്കാര്‍ നിഷ്പ്രയാസം വിശ്വാസവോട്ട് നേടും. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 66 അംഗങ്ങളാണുള്ളത്. ജെഡി-എസിന് 34 ഉം ബിഎസ്പിക്ക് ഒറ്റ അംഗവുമാണുള്ളത്. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന ബിഎസ്പി അംഗം എന്‍. മഹേഷിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരിക്കുകയാണ്. വിമതര്‍ വിശ്വാസവോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെയായിരുന്നു കുമാരസ്വാമി സര്‍ക്കാര്‍ വീണത്. 17 വിമതര്‍ ഉള്‍പ്പെടെ 20 എംഎല്‍എമാര്‍ വിട്ടുനിന്നതോടെ 99-ന് എതിരേ 105 വോട്ടുകള്‍ക്ക് വിശ്വാസപ്രമേയം പരാജയപ്പെട്ടു. തുടര്‍ന്നാണു യെദിയൂരപ്പ മുഖ്യമന്ത്രിയായത്. വിമത എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യനാക്കിയിരുന്നു. ഇവര്‍ക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. അയോഗ്യനാക്കപ്പെട്ട ജെഡിഎസ് എംഎല്‍എ എച്ച്.എച്ച്. വിശ്വനാഥന്‍ സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies