തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരാതികള്‍ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷന്‍ നേതാജിനഗറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വാര്‍ട്ടേഴ്‌സുകളുടെ അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും വലിയ തോതില്‍ ശ്രദ്ധക്കുറവ് വരുന്നതായുള്ള പരാതിയുണ്ട്. വീഴ്ചകള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ചില ക്വാര്‍ട്ടേഴ്‌സുകള്‍ നിലനില്‍ക്കുന്നിടത്ത് മരങ്ങളും മറ്റും അപകടകരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഴെിവാക്കണം വെള്ളക്കുടിശികയും മറ്റും കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ ജല അതോറിറ്റി പ്രത്യേക അദാലത്തുകള്‍ നടത്താന്‍ ശ്ര്ദ്ധിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഇനിയുമുണ്ടാകും. പ്രളയത്തിനു ശേഷമുള്ള പുനര്‍നിര്‍മാണത്തിന്റെ കാര്യത്തില്‍ തികഞ്ഞ ഇച്ഛാശക്തിയോടെയും ദീര്‍ഘവീക്ഷണത്തോടെയുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നിര്‍മിച്ച കെട്ടിടങ്ങള്‍ വലിയതോതിലുള്ള പ്രശംസ നേടുന്നതായി അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പതിനായിരം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നിലവില്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധനറാവു, പിഡബ്‌ള്യൂഡി ചീഫ് എന്‍ജിനീയര്‍ ഇ.കെ. ഹൈദ്രു, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഹരിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്ന് ബ്‌ളോക്കുകളിലായി 18 അപ്പാര്‍ട്ട്‌മെന്റുകളാണ് നിര്‍മിക്കുന്നത്. 18 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും
Discussion about this post