ന്യൂഡല്‍ഹി: കോട്ടയം എസ്‌എംഇ റാഗിംഗ് കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ എം.ജി സര്‍വകലാശാലയ്‌ക്ക് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി.വിദ്യാര്‍ഥികള്‍ക്കെതിരായ അച്ചടക്ക നടപടി തീരുമാനിക്കേണ്‌ടത് ഹൈക്കോടതിയല്ലെന്നും പരമോന്നത കോടതി ചൂണ്‌ടിക്കാട്ടി. റാഗിംഗ് കേസില്‍ വിചാരണ കോടതി ശിക്ഷിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.ജി. സര്‍വകലാശാല നല്‌കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണെ്‌ടത്തിയ വിദ്യാര്‍ഥികള്‍ക്കു തുടര്‍ന്നു കോളജില്‍ പഠനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേ എംജി സര്‍വകാലാശാല സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികളായ വിദ്യാര്‍ഥികള്‍ നടത്തിയ കുറ്റം ഗൗരവമേറിയതാണെന്നും ഇവര്‍ക്ക് പത്തുവര്‍ഷം വിചാരണക്കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണെ്‌ടന്നും സുപ്രീം കോടതി ചൂണ്‌ടിക്കാട്ടി. എസ്‌എംഇ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയെ റാഗിംന്റെ പേരില്‍ മാനഭംഗം ചെയ്‌തെന്ന കുറ്റത്തിനാണ് മൂന്നു വിദ്യാര്‍ഥികളെ കോടതി ശിക്ഷിച്ചത്.
Discussion about this post