തിരുവനന്തപുരം: അടിയന്തിരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ചീഫ് സെക്രട്ടറിക്കും പൊതുഭരണ സെക്രട്ടറിക്കുമാണ് ഇ -മെയില്‍ സന്ദേശം അയച്ചത്.
അതിനിടെ സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമാവും തുടര്‍നടപടി. ഇതിനായി അഡ്വക്കേറ്റ് ജനറലിനെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
വിധി പരിശോധിച്ചശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് പുനര്‍നിയമനം നല്‍കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
Discussion about this post