ബംഗളൂരു: കര്‍ണാടകത്തില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതിനെ തുടര്‍ന്ന് ധനബില്ലും പാസാക്കിയശേഷം സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ രാജി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ കൃഷ്ണ റെഡ്ഡിക്കാണു സ്പീക്കര്‍ രാജിക്കത്ത് കൈമാറിയത്. ഭരണഘടനാനുസൃതമായാണു താന്‍ പ്രവര്‍ത്തിച്ചതെന്നും സ്പീക്കറുടെ ഓഫീസിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ പരമാവധി ശ്രമിച്ചെന്നും കെ.ആര്‍. രമേശ്കുമാര്‍ പറഞ്ഞു. സ്പീക്കര്‍ രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചിരുന്നു. പുതിയ സ്പീക്കറെ നാളെ തെരഞ്ഞെടുക്കുമെന്നു നിയമസഭാ സെക്രട്ടറി അറിയിച്ചു.17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ യെദിയൂരപ്പ സര്‍ക്കാരിന് കാര്യങ്ങള്‍ സങ്കീര്‍ണമായില്ല.
Discussion about this post