റായ്പുര്‍: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു മാവോവാദികള്‍ കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍സ് ഡിഐജി പി. സുന്ദര്‍രാജ് പറഞ്ഞു. ഛത്തീസ്ഗഢില്‍ രാജ്‌നന്ദ്ഗാവ് ജില്ലയിലെ സിതാഗോതയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. എ കെ 47 തോക്കുള്‍പ്പെടെ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
മാവോവാദി വിരുദ്ധ ഓപ്പറേഷനു പുറപ്പെട്ട ഡിസ്ട്രിക് റെവന്യൂ ഗാര്‍ഡ് സംഘമാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്.
Discussion about this post