Sunday, September 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണം-ബക്രീദ് ഫെയറുകള്‍ സെപ്റ്റംബര്‍ 1 മുതല്‍

by Punnyabhumi Desk
Aug 5, 2019, 05:54 pm IST
in കേരളം

തിരുവനന്തപുരം: ഓണം-ബക്രീദ് കാലയളവില്‍ വിപണിയില്‍ വിലക്കുറവിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഉത്സവകാലത്തെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, ഊഹക്കച്ചവടം മൂലമുള്ള കൃത്രിമക്ഷാമം, കൃത്രിമവിലക്കയറ്റത്തിനുള്ള സാധ്യത എന്നിവ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സപ്ലൈകോ ജില്ലാ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ ഒന്നു മുതല്‍ പത്തുവരെയാണ് ഈ ഫെയറുകള്‍ പ്രവര്‍ത്തിപ്പിക്കുക. സപ്ലൈകോയുടെ വില്‍പ്പനശാലയിലൂടെ ലഭ്യമാകുന്ന എല്ലാവിധ ഉല്പന്നങ്ങള്‍ക്കും പുറമെ, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, ഹാന്‍ടെക്സ്, ഹാന്‍വീവ്, മത്സ്യഫെഡ്, മീറ്റ്പ്രൊഡക്ട് ഓഫ് ഇന്ത്യ, കയര്‍ഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ സവിശേഷ ഉല്പന്നങ്ങള്‍ക്കായുള്ള സ്റ്റാളുകളും ഈ ഫെയറുകളില്‍ ഒരുക്കും.

താലൂക്ക് കേന്ദ്രങ്ങളില്‍ പ്രത്യേകമായോ പ്രമുഖ സപ്ലൈകോ വില്‍പനശാലയോട് ചേര്‍ന്നോ ആണ് ഓണം ഫെയറുകള്‍ ഒരുക്കുക. സെപ്തംബര്‍ രണ്ടു മുതല്‍ പത്തു വരെയാണ് പ്രവര്‍ത്തിക്കുക. ജില്ലാ / താലൂക്ക്തല ഫെയറുകളില്‍ പച്ചക്കറി വില്‍പ്പനയ്ക്ക് പ്രത്യേക കൗണ്ടറുകള്‍ ഉണ്ടായിരിക്കും. സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തം ലഭ്യമല്ലാത്തയിടത്ത് പ്രാദേശിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പച്ചക്കറി കൗണ്ടറുകള്‍ ഫ്രാഞ്ചൈസി ആയി തുറക്കും.

സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോയുടെ ഒരു ഓണം ഫെയര്‍ എങ്കിലും ഉറപ്പുവരുത്തും. മുന്‍ വര്‍ഷങ്ങളിലേതുപോലെ സെപ്തംബര്‍ ആറു മുതല്‍ 10 വരെ അഞ്ചു ദിവസത്തേക്ക് പ്രമുഖ വില്‍പനശാലയോട് ചേര്‍ത്തോ ആവശ്യമെങ്കില്‍ പ്രത്യേക സ്ഥലം കണ്ടെത്തിയോ ഓണം മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കും. സംസ്ഥാനത്ത് സപ്ലൈകോ വില്‍പനശാല ഇല്ലാത്ത 21 പഞ്ചായത്തുകളില്‍ സ്പെഷ്യല്‍ മിനി ഫെയറുകള്‍ പ്രവര്‍ത്തിപ്പിക്കും. ഒറ്റപ്പെട്ട ആദിവാസി മേഖലകളില്‍ മൊബൈല്‍ മാവേലിയുടെ സേവനം ലഭ്യമാക്കി അവശ്യസാധനങ്ങള്‍ എത്തിക്കും.

ഓണമേളകള്‍ക്ക് പുറമെ, സംസ്ഥാനത്തെ സപ്ലൈകോയുടെ എല്ലാ വില്‍പനശാലകളും സപ്തംബര്‍ ആറു മുതല്‍ 10 ഓണവിപണി ലക്ഷ്യമാക്കി ഓണം മിനി ഫെയറുകളായി പ്രവര്‍ത്തിപ്പിക്കും. ഓണം മേളകളോടനുബന്ധിച്ച് മൂന്ന് സെയില്‍സ് പ്രൊമോഷന്‍ പദ്ധതികളും ഏര്‍പ്പെടുത്തും. പ്രത്യേക ഓണം മേളകള്‍ക്കു പുറമെ, എ.എ.വൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യകിറ്റ് വിതരണം, സ്പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നീ പ്രവര്‍ത്തനങ്ങളും സപ്ലൈകോ ഓണക്കാലത്ത് നടത്തുന്നുണ്ട്.

കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 3500 കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ നടത്തും. 200 ത്രിവേണികളിലൂടെയും 3300 സഹകരണ ചന്തകള്‍ മുഖേനയുമാണ് വിപണി സംഘടിപ്പിക്കുന്നത്. ബക്രീദ് ചന്തകള്‍ ആഗസ്റ്റ് ഏഴു മുതല്‍ 12 വരെയും ഓണ വിപണി സെപ്തംബര്‍ ഒന്നു മുതല്‍ 10 വരെയുമാണ് നടത്തുക.

കൃഷിവകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 2000 ഓണച്ചന്തകള്‍ സംഘടിപ്പിക്കും. കൃഷിവകുപ്പ് 1350, ഹോര്‍ട്ടികോര്‍പ്പ് 450, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ 200 എന്നിങ്ങനെയാണിത്. കര്‍ഷകര്‍ക്ക് 10 ശതമാനം കൂടുതല്‍ വില നല്‍കി പച്ചക്കറി ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ പച്ചക്കറി ലഭ്യമാക്കും.

യോഗത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

കേരളം

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies