തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടം. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലുണ്ടായത് നാശനഷ്ടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. ഇടുക്കി ജില്ലയില്‍ എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
ഇടുക്കിയില്‍ കീരിത്തോട് ചുരുളി, ഗാന്ധിനഗര്‍ കോളനി,രാജകുമാരി മണക്കുഴി, ഉപ്പുതറ ഒന്‍പതേക്കര്‍ എന്നിവിടങ്ങളിലും മലപ്പുറത്ത് കരുളായി, മുണ്ടക്കടവ് കോളനിയിലുമാണ് ഉരുള്‍പൊട്ടിയത്. ബുധനാഴ്ച രാത്രി മുതല്‍ മൂന്നാര്‍, ദേവികുളം താലൂക്കുകളില്‍ കനത്ത മഴയാണ്. മുതിരപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളത്തിനടിയിലാണ്. മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് മൂന്നാര്‍ ഉഡുമല്‍പ്പേട്ട് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. പെരിയപുരയിലെ താല്‍ക്കാലിക പാലം ഒലിച്ചു പോയി. പീരുമേട് വണ്ടിപ്പെരിയാര്‍ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. ഓഗസ്റ്റ് 15 വരെ മൂന്നാറില്‍ വിനോദസഞ്ചാരം വിലക്കിയിട്ടുണ്ട്.
വയനാട് ജില്ലയിലെ നിരവധി ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പാല്‍ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൈസൂര്‍ റോഡില്‍ മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ മണിമലയാറും മീനച്ചിലാറും പലസ്ഥലങ്ങലിങ്ങളിലും കരകവിഞ്ഞൊഴുകി. കോട്ടയം കുമിളി റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.
പെരിയാറില്‍ ജനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം കയറി. കനത്ത മഴയെത്തുടര്‍ന്ന് പാലക്കാട് ശിരുവാണി ഡാം തുറന്നു. കോഴിക്കോട് അറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 232 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
പത്തനംതി്ട്ടയില്‍ പതിനഞ്ചോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നാറില്‍ കാറ്റി്ലും മഴയിലും വ്യാപകനാശവുമുണ്ടായി. കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം വലിയതുറ ഭാഗത്ത് കടലില്‍പോയ വള്ളങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി മറൈന്‍ എന്‍ഫോഴ്‌സമെന്റ് അറിയിച്ചു. ഇവര്‍ക്ക് കോസ്റ്റ്ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കി.
Discussion about this post