ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൊച്ചിയിലേക്കു നടത്തിയിരുന്ന സര്‍വീസുകള്‍ താല്‍ക്കാലികമായി തിരുവനന്തപുരത്തേക്കു പുനഃക്രമീകരിച്ചു. കനത്ത മഴയെത്തുടര്‍ന്ന്് കൊച്ചി വിമാനത്താവളം ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി വരെ അടച്ചിട്ടതിനെത്തുടര്‍ന്നാണിത്.
പുതുക്കിയ സമയക്രമം:
EK532 ദുബായില്‍ നിന്ന് പകല്‍ 11 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 4.30ന് തിരുവനന്തപുരത്ത് എത്തും
EK530 ദുബായില്‍ നിന്ന് രാവിലെ 8.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.15ന് തിരുവനന്തപുരത്ത് എത്തും.
EK533 വൈകുന്നേരം 5.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 8.10ന് ദുബായിലെത്തും.
EK531 വൈകുന്നേരം 3.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.40ന് ദുബായിലെത്തും.













