തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 1621 ക്യാമ്പുകളിലായി കഴിയുന്നത് 74,395 കുടുംബങ്ങളിലെ 2,54,339 പേര്‍. വൈകിട്ട് മൂന്നുമണിവരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 67 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത് കോഴിക്കോടാണ്- 317. തൃശൂരില്‍ 245 ഉം, മലപ്പുറത്ത് 237 ഉം, വയനാട്ടില്‍ 207 ക്യാമ്പുകളുമാണുള്ളത്. കൊല്ലത്ത് നിലവില്‍ ക്യാമ്പുകളില്ല. തിരുവനന്തപുരത്ത് എട്ടു ക്യാമ്പുകളാണുള്ളത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്- 54,139 പേര്‍.
മൂന്നുമണിവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 265 വീടുകളാണ് മഴക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്നത്. 2787 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
രാവിലെ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെത്തി വിലയിരുത്തിയിരുന്നു. തുടര്‍ന്ന്, സെക്രട്ടേറിയറ്റില്‍ ഉന്നതതലയോഗവും ചേര്‍ന്നു.













