കൊച്ചി: തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത് കൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകള്‍, അംഗന്‍വാടികള്‍, തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Discussion about this post