ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കും. സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും. യുദ്ധകാലത്തെ ധീരതയ്ക്കുള്ള മൂന്നാമത്തെ വലിയ പുരസ്‌കാരമാണ് വീര്‍ചക്ര. ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്-16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ അഭിനന്ദന്റെ വിമാനം ആക്രമണത്തില്‍ തകരുകയും അദ്ദേഹം പാക്കിസ്ഥാന്‍ പിടിയിലാവുകയും ചെയ്തു. എന്നാല്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി.
Discussion about this post