തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കാന് തീരുമാനിച്ചു. ശമ്പളവും അലവന്‍സും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതാശ്വാസ നിധിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു.
Discussion about this post