ആലപ്പുഴ: കായംകുളത്ത് ഒരു സംഘം യുവാവിനെ കാര്‍ ഇടിച്ച് കൊലപ്പെടുത്തി. ബാറിനുള്ളിലെ തര്‍ക്കത്തിന് ശേഷമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രാത്രി 12 മണിയോടെ ഹൈവേ പാലസ് ബാറിന് പുറത്ത് വെച്ചാണ് സംഭവം. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കി. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലീസിന് കിട്ടി. പ്രതികള്‍ തിരുവനന്തപുരത്ത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.













