കൊച്ചി: പോപ്പുലര്‍ ഫ്രണ്‌ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നു പണം എത്തിക്കുന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായ വിവരം ലഭിച്ചതായി സൂചന.മനുഷ്യാവകാശ സംഘടനകളുടെ മുഖം ഇതിനായി വളരെ ആസൂത്രിതമായി പ്രയോജനപ്പെടുത്തുന്നതായാണ് അന്വേഷണ സംഘത്തിനു വ്യക്തമായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്‌ടിന്റെ അനുബന്ധ സംഘടനകളില്‍ പലതും ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ചു പ്രവര്‍ത്തിക്കുന്നവയാണ്.
മനുഷ്യാവകാശ ഏകോപനസമിതി (എന്‍സിഎച്ച്‌ആര്‍ഒ), സത്യസരണി, റിഹാബ് ഇന്ത്യ ഫൗണേ്‌ടഷന്‍, മുസ്‌ലീം റിലീഫ് നെറ്റ്‌വര്‍ക്ക്, മിഡിയ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഫൗണേ്‌ടഷന്‍, നാഷനല്‍ ലോയഴ്‌സ് നെറ്റ്‌വര്‍ക്ക് എന്നിവയാണ് പോപ്പുലര്‍ഫ്രണ്‌ടിന്റെ മുഖ്യ അനുബന്ധ സംഘടനകളെന്നു പോലീസ് പറയുന്നു.
ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ഇന്ത്യക്കാരില്‍നിന്നു കോടികളാണ് പല സമയങ്ങളിലായി സമാഹരിക്കപ്പെട്ടിട്ടുള്ളതത്രേ. ഇതില്‍ ഒരു പങ്ക് വിവിധ ക്ഷേമ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടു സംഘടനയെ കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യമാക്കുകയെന്നതാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്ന പ്രവര്‍ത്തന രീതി.ജൂനിയര്‍ ഫ്രണ്‌ട്‌സ്‌്, ക്യാംപസ് ഫ്രണ്‌ട്‌്, നാഷണല്‍ വിമന്‍സ് ഫ്രണ്‌ട്, ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ അനുബന്ധ സംഘടനകളേയും പൊതു സമൂഹത്തിലേക്ക് എത്തുന്നതിനുള്ള വഴിയായി ഇവര്‍ പ്രയോജനപ്പെടുത്തി വരികയായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ ചൂണ്‌ടിക്കാട്ടുന്നു.
ഈ സംഘടനകളെ വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാണ് വിദേശത്തുനിന്നു പണം എത്തിക്കുന്നത്. പൊതുസമൂഹത്തില്‍ ഏറെ സ്വീകാര്യത ഉണ്‌ടാവുന്നതും ഗൗരവാവഹമായ ചര്‍ച്ചയ്‌ക്ക് ഇടം നല്‍കുന്നതുമായ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ക്കാണ് ഈ സംഘടനകള്‍ ശ്രമിച്ചുകൊണ്‌ടിരുന്നത്.എന്നാല്‍, ഇവയുടെ യഥാര്‍ഥ ലക്ഷ്യം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണ സ്വീകരണമായിരുന്നവെന്ന് വ്യക്തമായ വിവരം അന്വേഷകര്‍ക്ക് ലഭിച്ചിട്ടുണ്‌ട്.
നേരത്തെ തന്നെ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്‌ടുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതടക്കമുള്ള സംസ്ഥാനത്തെ വിവിധ മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. മീഡിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണേ്‌ടഷന്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നു.
ബാബറി മസ്‌ജിദ് പൊളിക്കുന്ന ദൃശ്യങ്ങളും ഗുജറാത്ത് കലാപം, മാറാട് കലാപം തുടങ്ങിയ സംഭവങ്ങളിലെ ദൃശ്യങ്ങളും ആക്രമണത്തിന് ഇരയായവരുടെ അഭിമുഖങ്ങളും അടക്കമുള്ള സിഡികള്‍ തയാറാക്കിയത് ഇവരുടെ നേതൃത്വത്തിലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്‌ട്. ഇവ ഗള്‍ഫിലടക്കം വിപുലമായി പ്രചരിപ്പിക്കുകയും സംവാദങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. അന്യമതസ്ഥരെക്കുറിച്ച് വിദ്വേഷമുണ്‌ടാക്കുന്ന പലതും ഇത്തരത്തില്‍ തയാറാക്കപ്പെട്ട സിഡികളില്‍ ഉണ്‌ടായിരുന്നതായാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
കമ്യൂണിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ക്കായാണ് റിഹാബ് ഇന്ത്യ ഫൗണേ്‌ടഷന്‍ പ്രവര്‍ത്തിക്കുന്നത്. സുനാമി പുനരധിവാസത്തിന്റെ പേരില്‍ കോടികളാണ് ഈ സംഘടന വിദേശ ഇന്ത്യാക്കാരില്‍നിന്നു സമാഹരിച്ചതെന്നു പോലീസ് വൃത്തങ്ങള്‍ സൂചന തരുന്നു.തമിഴ്‌നാട്ടിലെ നാഗൂരിലും കുളച്ചിലിലും രണ്‌ടു കമ്യൂണിറ്റി സെന്ററുകള്‍ സ്ഥാപിച്ചിട്ടുമുണ്‌ട്. ഈ കമ്യൂണിറ്റി സെന്ററുകളുടെ മറവില്‍ മതതീവ്രവാദം പ്രചരിപ്പിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.മുസ്‌്‌ലീം റിലീഫ് നെറ്റ്‌വര്‍ക്കിനേയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പ്രയോജനപ്പെടുത്തിയതായി പോലീസ് പറയുന്നു. ആക്രമണത്തില്‍ പരുക്കു പറ്റുന്നവരുടേയും മറ്റും ആവശ്യങ്ങള്‍ക്കായി പണം സ്വീകരിക്കുന്നത് ഇവരിലൂടെയാണെന്നും പോലീസ് കണെ്‌ടത്തിയിട്ടുണ്‌ട്.
Discussion about this post