ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആഗസ്റ്റ് 21ന് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തി ഇല്ലാതായെന്ന് കോടതി വ്യക്തമാക്കി. സാധാരണ ജാമ്യാപേക്ഷ നല്‍കാന്‍ കോടതി ചിദംബരത്തോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ തന്നെ സിബിഐ കസ്റ്റഡിയില്‍ വിട്ടത് ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി, കേസുകളുടെ പട്ടികയില്‍ പെടുത്താത്തതിനാല്‍ ഉത്തരവ് നല്‍കാനാകില്ലെന്നും ജസ്റ്റീസുമാരായ ആര്‍.ഭാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
Discussion about this post