ശ്രീനഗര്‍: കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും സംഘത്തെയും മടക്കി അയച്ചതിന് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് കാരണം വ്യക്തമാക്കി. വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ കാണാന്‍ ശ്രമിച്ചതിനാലാണ് രാഹുലിനെയും ഒപ്പമുണ്ടായിരുന്നവരെയും മടക്കി അയക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. കാഷ്മീരിലെ സ്ഥിതിഗതികള്‍ കണ്ട് മനസിലാക്കുന്നതിനായി മാത്രമാണ് താന്‍ രാഹുലിനെ കാഷ്മീരിലേക്ക് ക്ഷണിച്ചതെന്നും എന്നാല്‍ രാഹുല്‍ അത് രാഷ്ട്രീയ ആയുധമാക്കാനാണ് ശ്രമിച്ചതെന്നും മാലിക് പറഞ്ഞു. 370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം കാശ്മീര്‍ മേഖലയില്‍ എത്രത്തോളം സമാധാനപരമായാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ആര്‍ക്കും മനസിലാകും. പാക്കിസ്ഥാനിലെ ജനങ്ങള്‍ പോലും ‘സ്വസ്ഥമായി ജീവിക്കാന്‍ പറ്റിയ സ്ഥലം കാശ്മീരാണ്’ എന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.














Discussion about this post