ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയുടെ കേസില്‍ ഇടപെടില്ലെന്ന് എം.എ. യൂസഫലി. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ നടക്കുകയുള്ളൂ. തുഷാറിനു ജാമ്യത്തുക നല്കി എന്നത് മാത്രമാണ് കേസില്‍ യൂസഫലിക്കുണ്ടായ ബന്ധമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കേസില്‍ മറ്റൊരു തരത്തിലും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. വിഷയം യുഎഇ കോടതിയുടെ പരിഗണനയിലെന്നും യുസഫലിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം കേസില്‍ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവച്ച് സ്വന്തം പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന തുഷാറിന്റെ അപേക്ഷ കോടതി തള്ളി. ഇതോടെ കേസ് കഴിയുന്നതുവരെ തുഷാറിനു യുഎഇയില്‍ തുടരേണ്ടിവരും. സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാര്‍ ശ്രമിച്ചത്. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന് കോടതി കഴിഞ്ഞ ദിവസം തുഷാറിന് ജാമ്യം അനുവദിച്ചത്.
Discussion about this post