കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെ പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജോസ് കെ മാണി വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ഉപസമിതിയാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ് ജോസ് ടോം പുലിക്കുന്നേല്‍.
Discussion about this post