കണ്ണൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുമ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 55 അംഗ കൗണ്‍സിലില്‍ 28 പേരുടെ പിന്തുണയോടെയാണ് സുമ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ മേയര്‍ ഇ.പി. ലതയായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഇ.പി ലതയ്ക്ക് 25 വോട്ടുകള്‍ ലഭിച്ചു. ഒരാളുടെ വോട്ട് അസാധുവായി.













