കൊച്ചി: മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് കോടതി സെപ്റ്റംബര്‍ 19വരെ റിമാന്റ് ചെയ്തു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയാണ് റിമാന്റ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
പാലം പണിത നിര്‍മാണക്കമ്പനിയുടെ എം ഡി സുമീത് ഗോയല്‍, കിറ്റ്കോയുടെ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന് എന്നിവരെയാണ സൂരജിനു പുറേമേ റിമാന്റ് ചെയ്തത്. ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം, അഴിമതി, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post