Wednesday, June 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓടുന്ന ജിപ്പില്‍നിന്നു കുട്ടി തെറിച്ചുവീണ സംഭവം: മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

by Punnyabhumi Desk
Sep 10, 2019, 03:03 pm IST
in കേരളം

മൂന്നാര്‍: രാജമലയില്‍ ഓടുന്ന ജിപ്പില്‍നിന്നു കുട്ടി തെറിച്ചുവീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ ഒന്നരവയസുകാരി മകള്‍ വീഴ്ചയില്‍ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടിരുന്നു. സതീഷും സത്യഭാമയും ബന്ധുക്കളും രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി പത്തോടെയാണ് കുട്ടി ജീപ്പില്‍നിന്നു തെറിച്ചു റോഡില്‍ വീണത്. രാജമല അഞ്ചാംമൈലിലെ വളവു തിരിയുന്നതിനിടെ ജീപ്പിന്റെ പിന്‍ഭാഗത്ത് ഏറ്റവും പുറകിലായിരുന്ന അമ്മയുടെ കൈയില്‍നിന്നു കുട്ടി തെറിച്ചുവീഴുകയായിരുന്നു. അമ്മയടക്കമുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോകുകയും ചെയ്തു. താഴെ വീണ കുട്ടി ടാര്‍ റോഡിലൂടെ ഇരുട്ടത്തു മുട്ടില്‍ നീന്തി നടന്നു. രാജമല ചെക്ക് പോസ്റ്റില്‍ ഈ സമയത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന വനപാലകര്‍ സിസിടിവി ദൃശ്യത്തില്‍ റോഡിലൂടെ എന്തോ ഇഴഞ്ഞു നടക്കുന്നതായി ക ണ്ടതാണ് കുട്ടിയുടെ രക്ഷപ്പെടലിന് ഇടയാക്കിയത്. ജീപ്പില്‍നിന്നു വീണതു കുട്ടിയാണെന്നു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ റോഡിലേക്ക് ഓടിയെത്തി കുട്ടിയെ രക്ഷിച്ചു. കുട്ടിയെ നഷ്ടപ്പെട്ട വിവരം വീട്ടിലെത്തിയപ്പോള്‍ മാത്രമാണു മാതാപിതാക്കള്‍ അറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു നാലു മണിക്കൂറിനു ശേഷം പോലീസ്, വനംവകുപ്പ്, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു കൈമാറിയത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies