കാസര്‍ഗോഡ്/കണ്ണൂര്‍: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ജയന്തിആഘോഷമായ വിശ്വശാന്തി ദ്വാദശാഹയജ്ഞത്തിന് കാസര്‍ക്കോട് ജില്ലയിലെ പാല്‍ക്കുളം ശ്രീദേവീക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ തുടക്കമായി. ഗുരുപൂജ, ശ്രീരാമായണ പാരായണം, ശ്രീലളിതാസഹസ്രനാമ അര്‍ച്ചന, സത്യാനന്ദ ഗുരു സമീക്ഷ മംഗളാരതി എന്നിവ നടന്നു. ശ്രീരാമദാസ ആശ്രമ ബന്ധുക്കളും, എസ്.ആര്‍.ഡി.എം.യൂ.എസ് പ്രവര്‍ത്തകരും പാല്‍ക്കുളം ദേവീക്ഷേത്ര ഭാരവാഹികളും ജയന്തി സമ്മേളനത്തില്‍ സംബന്ധിച്ചു. ജയന്തി ആഘോഷങ്ങള്‍ക്ക് കാസര്‍ഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ദിനേശ് മാവുങ്കാല്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍ ജില്ലയില്‍ ഹനുമാന്‍ ദേവസ്ഥാനമായ സന്മാര്‍ഗ ദര്‍ശനസഹോദര ആശ്രമത്തില്‍ യജ്ഞം നടന്നു. ഗുരുപൂജ, ശ്രീരാമായണ പാരായണം, ശ്രീലളിതാസഹസ്രനാമ അര്‍ച്ചന, ഹനമാന്‍ ചാലിസ ജപം, ഗുരു സ്മരണ, മംഗളാരതി, പായസ ദാനം എന്നിവ നടന്നു. ശ്രീരാമദാസ ആശ്രമ ബന്ധുക്കളും സന്മാര്‍ഗ്ഗദര്‍ശന സഹോദര ആശ്രമ അന്തേവാസികളും സംബന്ധിച്ചു. കണ്ണൂര്‍ ജില്ലയില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എന്‍.കെ.ഭാസ്കരന്‍, മണി കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.













