ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറയില്‍ നിന്നും കണക്കെടുക്കുന്ന അമൂല്യശേഖരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്ന കാര്യം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ അതുണ്ടായില്ല. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരുന്നതിന് രാജകുടുംബാംഗമായ രാമവര്‍മ്മയ്ക്ക് കോടതി അനുമതി നല്‍കി. നിരീക്ഷണസമിതിയംഗങ്ങളുടെ മാധ്യമങ്ങളോടുള്ള അഭിപ്രായപ്രകടനത്തെ കോടതി നിശിതമായി വിമര്‍ശിച്ചു. ഇത് ആവര്‍ത്തിക്കരുതെന്നും ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍, ഏ.കെ.പട്‌നായിക്ക് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. അതേസമയം ആഭരണശേഖരത്തെ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നകാര്യവും കോടതി പിരശോധിക്കുകയാണ്.
Discussion about this post