ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹിയിലെ പ്രത്യേക കോടതി ഒക്ടോബര്‍ 17 വരെ നീട്ടി.
എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലില്‍ എത്തിക്കുന്നതിന് കോടതി അനുമതി നല്‍കി. വീട്ടില്‍ നിന്നുള്ള സസ്യാഹാരം ദിവസം രണ്ട് നേരം ജയിലില്‍ എത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജയില്‍ ഭക്ഷണം കഴിച്ച് തന്റെ ആരോഗ്യനില മോശമായതായി ചിദംബരം ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Discussion about this post