മുംബൈ: റിപ്പോ നിരക്ക് 5.15 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചു. ജി.ഡി.പി വളര്‍ച്ചാ ലക്ഷ്യം 6.9 ശതമാനത്തില്‍നിന്ന് 6.1 ശതമാനമായും കുറച്ചു. 2010 മാര്‍ച്ചിനുശേഷം ഇതാദ്യമാണ് റിപ്പോ നിരക്ക് ഇത്രയും കുറയുന്നത്.
നിരക്ക് കുറച്ചത് വായ്പ പലിശ താമസിയാതെ കുറയും. മോണിറ്ററി പോളിസി സമിതിയിലെ എല്ലാവരും നിരക്ക് കുറയ്ക്കലിന് അനുകൂലമായി വോട്ടുചെയ്തു. കലണ്ടര്‍ വര്‍ഷത്തില്‍ ഇത് അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.













