Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇന്ത്യയെ അറിയുക പരിപാടി: യുവാക്കളുടെ സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചു

by Punnyabhumi Desk
Oct 9, 2019, 05:22 pm IST
in കേരളം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേത്യത്വത്തില്‍ നടത്തിവരുന്ന ഇന്ത്യയെ അറിയുക (Know India Programme) പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ ഇന്ത്യന്‍വംശജരുടെ യുവസംഘം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, വിദേശശബന്ധം, സാമൂഹിക സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളിലെ മുന്നേറ്റങ്ങളെ സംബന്ധിച്ച് സംഘം ഗവര്‍ണറുമായി സംവദിച്ചു. തങ്ങളുടെ പൂര്‍വികരെ സംബന്ധിച്ച് അറിയാന്‍ എല്ലാ മനുഷ്യര്‍ക്കും ആഗ്രഹമുണ്ടാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നോ ഇന്ത്യ പരിപാടിയിലൂടെ പൂര്‍വികരെയും നാടിനെയും കുറിച്ചറിയാന്‍ ശ്രമിക്കുന്ന യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

നൂറ്റാണ്ടുകള്‍ മുമ്പുള്ള കേരളത്തിന്റെ വൈദേശിക ബന്ധമാണ് സാക്ഷരതയില്‍ മുന്നേറാന്‍ കേരളത്തെ സഹായിച്ചതെന്ന് സന്ദര്‍ശകരുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക, സാമ്പത്തിക മേഖലയില്‍ ഇന്നത്തെ മുന്നേറ്റത്തിനും വിദേശബന്ധം സഹായിക്കുന്നുണ്ട്. അറിവും വൈവിധ്യവുമാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനയെ ജീവിതത്തിലാദ്യമായി കണ്ട അനുഭവവും സംഘാംഗങ്ങളില്‍ ചിലര്‍ ഗവര്‍ണറുമായി പങ്കുവെച്ചു. നോ ഇന്ത്യ പരിപാടിയുടെ 56-ാം പതിപ്പാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസജീവിതം നയിച്ചുവരുന്ന ഇന്ത്യക്കാരുടെ മൂന്നാം തലമുറയ്ക്ക് മാതൃരാജ്യവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും കല, പൈതൃകം, സംസ്‌കാരം എന്നിവ അടുത്തറിയുന്നതിനും വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പുരോഗതി അറിയുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി 40 അംഗ സംഘമാണ് പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയത്. ഫിജി, ഗയാന, ഇസ്രയേല്‍, മ്യാന്‍മര്‍, സൗത്ത് ആഫ്രിക്ക, സൂരീനാം, ട്രിനിടാഡ് & ടൊബാഗോ, മൗറീഷ്യസ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും യുവ പ്രൊഫഷണലുകളുമാണിവര്‍. കേരളത്തില്‍ മുസിരീസ് കോട്ട, കേരള കലാമണ്ഡലം, കോയിക്കല്‍ കൊട്ടാരം, കയര്‍ വില്ലേജ്, ബാലരാമപുരം കൈത്തറി നെയ്ത്ത് വില്ലേജ്, വിതുര ജഴ്സി ഫാം, വി. എസ്. എസ്. സി തുടങ്ങിയ സ്ഥാപനങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഒക്ടോബര്‍ 15 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദോദാവത്ത്, കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റ് സുനില്‍ അഗ്നിഹോത്രി, നോര്‍ക്ക വകുപ്പിലെയും നോര്‍ക്ക റൂട്ട്‌സിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies